കൊല്ലം: മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് സഹായങ്ങള്‍ എത്തിക്കുന്നതിനായി കേരള യൂണിവേഴ്സിറ്റി നാഷണല്‍ സര്‍വീസ് സ്കീമിന്റെ നേതൃത്വത്തില്‍ ജില്ലാതല ദുരിതാശ്വാസ സാധന ശേഖരണ കേന്ദ്രം കൊല്ലം ശ്രീനാരായണ കോളജില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് വിവിധ സംഘടനകളും പൊതുജനങ്ങളും സഹായസാധനങ്ങളുമായി എത്തി.
ജില്ലാതല ശേഖരണ കേന്ദ്രത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന് (ജികെപിഎ ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമാഹരിച്ച വസ്ത്രങ്ങളും മറ്റ് അവശ്യസാധനങ്ങളും ശേഖരണ കേന്ദ്രത്തില്‍ എത്തിച്ചു. കോളജ് കാമ്പസില്‍ നടന്ന ചടങ്ങില്‍ ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന് കൊല്ലം ജില്ലാ പ്രസിഡന്റ് ഷിബു റാവുത്തര്‍ സംഘടനയുടെ നേതൃത്വത്തില്‍ സമാഹരിച്ച സാധനങ്ങള്‍ കോളജ് പ്രിന്‍സിപ്പല്‍ പ്രഫ. ഡോ. എസ്. ലൈജുവിന് കൈമാറി.
യോഗത്തില്‍ എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ പി.ജെ. അര്‍ച്ചന, ഡോ. എന്‍. ശ്രുതി, ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന് കൊല്ലം ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ റസാക്ക്,ജോയിന്റ്് സെക്രട്ടറി അലക്സാണ്ടര്‍ സെബാസ്റ്റ്യന്‍, റാവുത്തര്‍ ഫെഡറേഷന് സംസ്ഥാന സെക്രട്ടറിയും ജില്ലാ പ്രസിഡന്റുമായ നൗഷര്‍ റാവുത്തര്‍, കേരള സിവില്‍ ഡിഫന്‍സ് സേന കടപ്പാക്കട നിലയം വാര്ഡന് എസ്. മുഹമ്മദ് സുഹൈല്‍, എന്‍എസ്എസ് വോളണ്ടിയര്‍ സെക്രട്ടറിമാരായ ജയകുമാര്‍, അഭിഷേക്, ഡോ. അശ്വതി ചന്ദ്രഭാനു, എന്നിവര്‍ സംബന്ധിച്ചു.